മേപ്പയ്യൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ കെട്ടിടോദ്ഘാടനവും വിജയികൾക്കുള്ള അനുമോദനവും നടത്തി

news image
Jun 11, 2026, 3:44 am GMT+0000 payyolionline.in

മേപ്പയ്യൂർ: ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ മേപ്പയ്യൂരിൽ എസ്.എസ്.കെ. സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി നിർമിച്ച അഡീഷണൽ ക്ലാസ് മുറികളുടെ ഉദ്ഘാടനവും പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് നിർവ്വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് വി.പി. ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ് പ്രീതി എം. റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷാദ് പൊന്നങ്കണ്ടി, എസ്.എം.സി. ചെയർമാൻ ഷബീർ ജനത്ത്, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.എം.എ. അസീസ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ, ടി.കെ. മുഹമ്മദ്, കെ.എം. എ.പി. ഇസ്മയിൽ, കെ. ബിനേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എ. സുബാഷ് കുമാർ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe