മേപ്പയ്യൂർ: ഈ മാസം 27, 28 തിയ്യതികളിലായി നടക്കുന്ന മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ ലോഗോ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത പ്രകാശനം ചെയ്തു. മേപ്പയ്യൂർ എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഷാൻ മെൽവിനാണ് ലോഗോ തയ്യാറാക്കിയത്. പ്രധാന അധ്യാപിക പി.കെ.ഗീത അധ്യക്ഷയായി. മെമ്പർ സുനിത , മുജീബ് കോമത്ത് ,ഇ. കുഞ്ഞിക്കണ്ണൻ, മേപ്പയ്യൂർ ബാലൻ, രാഘവൻ ,വി.എ ബാലകൃഷ്ണൻ,ഷീന, നിഷ കെ.എം, ശ്രീലത. ടി.പി, നബീൽ ഹാമിദ് , സിനു എം, രമ്യ സി.എം, വിൻസി വി.കെ സാജിറ പി.പി, ഷിനോജ് എടവന, പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
