പയ്യോളി : മേലടി ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പാരന്റിങ് ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എൻ.എം. ദാമോദരൻ അധ്യക്ഷത വഹിച്ചു.രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഗഫൂർ തിക്കോടി, സൈക്കോളജിസ്റ്റ് സിന്ധു അനൂപ് എന്നിവർ ക്ലാസുകൾ നയിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നിർമല, അഡ്വ. പി എ ജലീൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം വേലായുധൻ, സെക്രട്ടറി പി കെ സുജീഷ് എന്നിവർ സംസാരിച്ചു. ജൻഡർ റിസോഴ്സ് സെൻറർ ചെയർപേഴ്സൺ സുനിത ബാബു സ്വാഗതവും മേലടി സിഡിപിഒ പി ടി രാജശ്രീ നന്ദിയും പറഞ്ഞു.
