മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്; പുരസ്കാരം സമഗ്ര സംഭാവനയ്ക്ക്

news image
Sep 20, 2025, 1:58 pm GMT+0000 payyolionline.in

ഇന്ത്യൻ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ഇത്. വാർത്താ വിജ്ഞാപന മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

മോഹൻലാൽ അഭിനയം, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ഈ മാസം 23-ന് ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. 2004-ൽ മലയാളിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഈ പുരസ്കാരം ലഭിച്ചിരുന്നു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. കഴിഞ്ഞ വർഷം ഈ പുരസ്കാരം ലഭിച്ചത് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe