യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പള്ളൂര്‍മുതല്‍ മാഹിവരെയുള്ള കാരേജ് വേയിലെ ദേശീയപാത അടച്ചിടും; ഗതാഗതം സര്‍വീസ് റോഡിലൂടെ

news image
Nov 18, 2025, 11:16 am GMT+0000 payyolionline.in

മയ്യഴി: തലശ്ശേരി മാഹി ബൈപ്പാസ് സിഗ്‌നലില്‍ നടന്നുകൊണ്ടിരിക്കുന്ന അടിപ്പാത നിര്‍മാണവും എന്‍എച്ച്-66 റോഡിന്റെ പുനര്‍നിര്‍മാണവും നടക്കുന്നതിനാല്‍ പള്ളൂര്‍മുതല്‍ മാഹിവരെയുള്ള കാരേജ് വേയിലെ ദേശീയപാത (എന്‍എച്ച് 66) ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ അടച്ചിടും.

 

കണ്ണൂര്‍ ഭാഗത്തുനിന്ന് മെയിന്‍ കാരേജ് വേ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സര്‍വീസ് റോഡ് ഉപയോഗിച്ച് അടിപ്പാത നിര്‍മാണം നടക്കുന്ന മേഖലയിലൂടെ സഞ്ചരിച്ച് മാഹിഭാഗത്തേക്ക് പോകേണ്ടതാണ്. കോഴിക്കോട് ഭാഗത്തുനിന്ന് തലശ്ശേരി, കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി യാത്ര തുടരണം.

മാഹിയില്‍നിന്ന് ചൊക്ലിയിലേക്കും തിരിച്ചുമുള്ള റോഡ് ജോലികള്‍ നടക്കുന്ന സമയത്ത് അടച്ചിടും. ബ്രാഞ്ച് റോഡില്‍നിന്ന് പ്രവേശിക്കുന്ന വാഹനങ്ങള്‍ സര്‍വീസ് റോഡുകളും മുന്നിലുള്ള അണ്ടര്‍പാസുകളും യാത്രയ്ക്കായി ഉപയോഗിക്കേണ്ടതാണ്. ആറ് മാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe