യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം; കൊയിലാണ്ടിയിൽ ബസിൽ കുഴഞ്ഞു വീണ യുവതിക്ക് ജീവനക്കാർ രക്ഷകരായി

news image
Jan 9, 2023, 4:44 pm GMT+0000 payyolionline.in

പയ്യോളി: യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് ബസ് ജീവനക്കാർ രക്ഷകരായി. വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ‘ശ്രീരാം’ ബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന ബസിൽ നന്തിബസാറിൽ നിന്നാണ് യുവതി കയറിയത്. മൂടാടി കഴിഞ്ഞയുടനെയാണ് യുവതി ബസിനകത്ത് കുഴഞ്ഞു വീണത്.

ഇതോടെ ബസ് ജീവനക്കാരായ ഹർഷാദ് തിക്കോടി, സനീഷ് അയനിക്കാട്, അനൂപ് മൂരാട് എന്നിവർ യാത്രക്കാരെ വിഷയം ബോധ്യപ്പെടുത്തി. തുടർന്നുള്ള സ്റ്റോപ്പുകളിൽ ബസ് നിർത്താതെ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയും ചെയ്തു. പ്രമേഹത്തെ തുടർന്ന് യുവതിക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് കുഴഞ്ഞു വീഴാൻ കാരണമെന്ന് പറയുന്നു. സമയോചിത ഇടപെടലിലൂടെ കൃത്യസമയത്ത് ചികിത്സ നൽകാൻ സൗകര്യമൊരുക്കിയ ബസ് ജീവനക്കാരെ യാത്രക്കാരും നാട്ടുകാരും അഭിനന്ദിച്ചു.

കഴിഞ്ഞ 2022 നവംബർ ഏഴിന് ഇതേ ബസ്സിൽ നിന്ന് കളഞ്ഞ് കിട്ടിയ അമ്പതിനായിരം രൂപ യാത്രക്കാരന് തിരികെ നൽകി കണ്ടക്ടർ തിക്കോടി സ്വദേശി സജിത് മാതൃകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe