യാത്രയ്ക്കിടെ ഇനി ചൂടുവെള്ളത്തില്‍ ഒരു കുളിയുമാകാം; ട്രെയിനുകളില്‍ കുളിക്കാൻ ചൂടുവെള്ളം ലഭ്യമാക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വെ

news image
Nov 13, 2025, 2:17 pm GMT+0000 payyolionline.in

ദീർഘദൂര ട്രെയിൻ യാത്രികർക്ക് സന്തോഷ വാർത്ത. ഇനി മുതല്‍ ട്രെയിനില്‍ ചൂടുവെള്ളത്തില്‍ കുളിക്കാം.യാത്രക്കാർക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഇന്ത്യൻ റെയില്‍വെ. ആദ്യ ഘട്ടത്തില്‍ പ്രീമിയം ട്രെയിനുകളായ രാജധാനി, ദുരന്തോ പോലുള്ളവയുടെ ഫസ്റ്റ് എസി കോച്ചുകളിലായിരിക്കും ചൂടുവെള്ളം ലഭിക്കുക.

എന്നാല്‍, ഉയർന്ന ടിക്കറ്റ് ചാർജ് മൂലം സാധാരണക്കാർക്ക് ഇവ അപ്രാപ്യമാണ്. അടുത്ത ഘട്ടത്തില്‍ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലായിരിക്കും കുളിക്കാൻ ചൂടുവെള്ളം ലഭിച്ചു തുടങ്ങുക. മഞ്ഞുകാല യാത്രികർക്ക് ഏറെ ഉപകാരപ്രദമായിരിക്കും കുളിക്കാൻ ചൂടുവെള്ളം കിട്ടുന്ന സംവിധാനം. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് പ്രത്യേകം പണം നല്‍കാതെ തന്നെ ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നതാണ് ഈ സൗകര്യം.

ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാത്ത യാത്രികർക്ക് ഈ സൗകര്യം എങ്ങനെ ലഭിക്കും എന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് റെയില്‍വേയില്‍ നിന്ന് ലഭിച്ചിട്ടില്ല.ഡല്‍ഹി-കാശ്മീർ ട്രെയിനില്‍ ആയിരിക്കും ചൂടുവെള്ളത്തില്‍ കുളിക്കാനുള്ള സൗകര്യം ആദ്യഘട്ടത്തില്‍ ഉണ്ടാവുകയെന്നെന്നാണ് അറിയിപ്പ്. വേഗയാത്ര കൊണ്ട് പ്രസിദ്ധമായ വന്ദേഭാരത് ട്രെയിനുകളെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കുളിക്കാൻ ചൂടുവെള്ളം പോലുള്ള സൗകര്യങ്ങള്‍ നല്‍കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe