തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വീണ്ടും സംഘർഷസാഹചര്യം. ഡിസിസി ഓഫീസിന് മുന്നിൽ പൊലീസിനെ പ്രതിരോധിച്ചു കൊണ്ടാണ് പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ പല ഭാഗത്തും പ്രവർത്തകർ തടിച്ചു കൂടിയിരിക്കുകയാണ്. സെക്രട്ടറിയേറ്റ് സംഘർഷത്തിൽ അറസ്റ്റ് ചെയ്ത 4 പേരെ ഡിസിസി ഓഫീസിനു മുന്നിൽ വെച്ച് ബലം പ്രയോഗിച്ച് ഇറക്കി എന്ന് പോലീസ് പറയുന്നു. വാഹനമുള്‍പ്പെടെ തകര്‍ത്തിട്ടാണ് പ്രതികളെ ഇറക്കി കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടാതെ ഡിസിസി ഓഫീസിന് മുന്നില്‍ നിന്ന് പൊലീസിന് നേരെ കല്ലേറുണ്ടായതായും പൊലീസ് വ്യക്തമാക്കുന്നു. തലസ്ഥാനത്തെ നേതാക്കളെല്ലാം തന്നെ ഡിസിസി ഓഫീസില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ പൊലീസ് സന്നാഹം ഡിസിസി ഓഫീസിന് മുന്നിലേക്കെത്തിയിട്ടുണ്ട്.
യുദ്ധക്കളമായി തലസ്ഥാനം, ഡിസിസി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹം, പിരിഞ്ഞുപോകാതെ കോൺഗ്രസ് പ്രവർത്തകർ
Dec 20, 2023, 11:28 am GMT+0000
payyolionline.in
വഞ്ചന കേസ്: ശ്രീശാന്തിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്ന് ഹൈ ..