ഫരീദാബാദില്‍ യുവതിയുടെ ഇൻസ്റ്റാഗ്രാം ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് പിന്നാലെ എഞ്ചിനീയര്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. ഒന്നാം വർഷ ബി ടെക് വിദ്യാർത്ഥിയായ ധ്രുവ് കുമാറിന് ജൂലൈ മാസത്തിൽ തൻ്റെ ഇൻസ്റ്റാഗ്രാമില്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിക്കുകയായിരുന്നു. എന്നാല്‍ ധ്രുവ് അത് സ്വീകരിക്കാത്തതിനാല്‍ യുവതി അവനെ ഭീഷണിപ്പെടുത്തുകയും പിന്നീട് തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
അടുത്ത ദിവസം, നീലാം ചൗക്കിൽ നിന്നു കോളേജില്‍ നിന്ന് വരുന്ന വഴി ഹർഷ് ഭദാന, ലക്കി, അസ്മ എന്നിവർ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഹർഷ്, ലക്കി ധ്രുവിനെ ബൈക്കിൽ കയറ്റുകയും അസ്മ മറ്റൊരു ബൈക്കിൽ പിന്തുടരുകയും ചെയ്തു.
അവർ മകനെ മർദ്ദിക്കുകയും പിയാലി ചൗക്കിൽ ഉപേക്ഷിക്കുകയും ചെയ്തു. മകനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ധ്രുവിൻ്റെ പിതാവ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുവെന്ന് ഫരീദാബാദ് കോട്ട്വാലി പൊലീസ് ഇൻസ്പെക്ടര്‍ ഭഗവാൻ പറഞ്ഞു.