യുവതിയുടെ ചിത്രം മോർഫ് ചെയ്ത കേസ് ; പ്രതി അറസ്റ്റിൽ

news image
Mar 10, 2025, 6:21 am GMT+0000 payyolionline.in

പ​ത്ത​നം​തി​ട്ട: വി​വാ​ഹി​ത​യും 32കാ​രി​യു​മാ​യ യു​വ​തി ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ്‌ ചെ​യ്ത ചി​ത്രം മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ഫോ​ട്ടോ​യാ​ക്കി അ​വ​ർ​ക്ക്​ അ​യ​ച്ചു​കൊ​ടു​ത്ത കേ​സി​ൽ പ്ര​തി​യെ കോ​യി​പ്രം പൊ​ലീ​സ് പി​ടി​കൂ​ടി. കോ​യി​പ്രം വെ​ണ്ണി​ക്കു​ളം പാ​ട്ട​ക്കാ​ല ചാ​പ്ര​ത്ത് വീ​ട്ടി​ൽ മി​ഥു​ൻ സി. ​വ​ർ​ഗീ​സാ​ണ്​ (26) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​രു​വ​രും പ​രി​ച​യ​ക്കാ​രാ​ണ്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​തെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട്, യു​വ​തി​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഇ​യാ​ൾ സ്വ​ന്തം എ​ഫ്.​ബി അ​ക്കൗ​ണ്ടി​ൽ​നി​ന്നും യു​വ​തി​യു​ടെ ഫേ​സ് ബു​ക്ക്‌ ഐ.​ഡി ലി​ങ്കി​ലേ​ക്ക് മോ​ർ​ഫ് ചെ​യ്ത ചി​ത്രം അ​യ​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കോ​യി​പ്രം പൊ​ലീ​സ് പ്ര​തി​യെ വീ​ടി​ന​ടു​ത്തു​നി​ന്ന്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​സു​രേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe