കൊടകര: യുവനടൻ അഖില്‍ വിശ്വനാഥ് (30) നിര്യാതനായി. 2019ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്രപുരസ്കാരം നേടിയ സനൽകുമാർ ശശിധരന്റെ ‘ചോല’ സിനിമയില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഓപറേഷന് ജാവ ഉൾപ്പെടെ ഏതാനും ചിത്രങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
വെനീസ് ഫിലിം ഫെസ്റ്റിവലിലേക്ക് ‘ചോല’ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സംവിധായകനും മറ്റു താരങ്ങള്‍ക്കുമൊപ്പം അഖില്‍ വിശ്വനാഥ് വെനീസ് മേളയില്‍ പങ്കെടുത്തിരുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സഹോദരനോടൊപ്പം ടെലിഫിലിമില്‍ അഭിനയിച്ചതിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ബാലതാരങ്ങള്‍ക്കുള്ള ടെലിവിഷന്‍ അവാര്‍ഡ് നേടിയിരുന്നു.
ചുങ്കാല്‍ പോള്‍സന്‍പടി ചെഞ്ചേരിവളപ്പില്‍ വിശ്വനാഥന്റെ മകനാണ്. മാതാവ്: ഗീത. സഹോദരന്: അരുണ്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മാങ്കുറ്റിപ്പാടം ക്രിമറ്റോറിയത്തില്‍.
