‘രഹസ്യ വിവരത്തിൽ വ്യോമാക്രമണം’, ഇസ്രയേലിൽ കടന്ന് ആക്രമണം നയിച്ച അലി ഖാദിയടക്കം ഹമാസിൻ്റെ 2 ഉന്നതരെ വധിച്ചു

news image
Oct 14, 2023, 11:18 am GMT+0000 payyolionline.in

ടെൽ അവീവ്: ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാണ്ടർ അലി ഖാദിയെ വധിച്ചതായി ഇസ്രയേൽ. രഹസ്യ വിവരത്തെ തുടർന്ന് വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു എന്നാണ് ഇസ്രയേൽ പറയുന്നത്. മറ്റൊരു ഹമാസ് ഉന്നതൻ മിലിട്ടറി കമാൻഡർ അബു മുറാദിനെയും വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായും ഇസ്രയേൽ അറിയിച്ചു.

ഗാസ നഗരത്തിലെ വ്യോമാക്രമണത്തിൽ ആണ് ഹമാസിന്‍റെ ഉന്നതർ കൊല്ലപ്പെട്ടത്. ഹമാസിന്‍റെ നേതൃനിരയെ വകവരുത്തുമെന്ന് ഇസ്രയേൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ ഹമാസിനു വേണ്ട നിർദേശങ്ങൾ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് അബു മുറാദെന്ന് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe