രാജ്യവ്യാപക എസ്ഐആറിന് ഇന്ന് തുടക്കമാകും: നടപ്പാക്കുക കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍

news image
Nov 4, 2025, 6:05 am GMT+0000 payyolionline.in

രാജവ്യാപക എസ് ഐ ആറിന് ഇന്ന് തുടക്കമാകും. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തില്‍ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നത്. ഇന്നുമുതൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി വിവര ശേഖരണം നടത്തും. ഡിസംബർ 9ന് ആണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ജനുവരി എട്ട് വരെയാണ് പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി. ഫെബ്രുവരി 9ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

കേരളത്തിനു പുറമേ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നത്.അതേസമയം, എസ്ഐആറിനെതിരെ ഡിഎംകെ, സുപ്രീംകോടതിയെ സമീപിച്ചു. തമിഴ്നാട്ടിൽ എസ്ഐആര്‍ തടയാൻ സുപ്രീംകോടതി ഉത്തരവിടണമെന്ന് ഡിഎംകെ സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെട്ടു. വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കാനുള്ള ശ്രമമാണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ കേന്ദ്രസർക്കാർ നടത്തുന്നതെന്നും ഹർജിയിൽ പറയുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe