പയ്യോളി : ജയപ്രകാശ് നാരായണനെ പോലെയുള്ള സോഷ്യലിസ്റ്റ് നേതാക്കളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നമ്മുടെ രാജ്യത്ത് ഇപ്പോൾ നടക്കുന്നതെന്ന് ആർ.ജെ.ഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ പോലും സംഘപരിവാർ അജണ്ടയാണ് നടപ്പിലാക്കുന്നത്. വലിയ ജനാധിപത്യ- മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ചിരുന്ന നമ്മുടെ രാജ്യത്തിൻ്റെ ഭരണഘടനെയെ പോലും മോദി സർക്കാർ അട്ടിമറിക്കുകയാണ്. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ മറ്റെല്ലാം മറന്ന് യോജിപ്പിൻ്റെ കൂട്ടായ്മ രൂപപ്പെടുത്തണമെന്നും അദ്ധേഹം പറഞ്ഞു. ജയപ്രകാശ് നാരായണൻ ദിനത്തിൽ സോഷ്യലിസ്റ്റ് പഠന കേന്ദ്രം തുറയൂറിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന കേന്ദ്രം ചെയർമാൻ അഷറഫ് വള്ളോട്ട് ചടങ്ങിൽ അധ്യക്ഷനായി. ആർ.ജെ ഡി സംസ്ഥാന ജന. സെക്രട്ടറി എൻ.കെ വത്സൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. രാജീവൻ മല്ലിശ്ശേരി, ജെ.എൻ പ്രേം ഭാസിൻ, സുനിൽ ഓടയിൽ , എം.കെ സതി, മധു മാവുള്ളാട്ടിൽ, കെ.വി വിനീതൻ, കെ.ടി പ്രമോദ്, വള്ളിൽ പ്രഭാകരൻ, കല്ലോട് ഗോപാലൻ, എൻ.എം അഷറഫ്, ഒ.എം.രാധാകൃഷ്ണൻ, എം.പ്രകാശൻ, നിഷാദ് പൊന്നങ്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
