ആപ്പിള്‍ പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 17 വില്പന രാജ്യത്ത് ഇന്ന് ആരംഭിച്ചതോടെ വാങ്ങാന്‍ തിക്കുംതിരക്കും. മുംബൈയിലെ ബന്ദ കുര്‍ള കോംപ്ലക്സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദീര്‍ഘനേരം കാത്തുനിന്ന് ഫോണ്‍ വാങ്ങാനെത്തിയവര്‍ തമ്മില്‍ പൊരിഞ്ഞ അടിയുമുണ്ടായി.
ആപ്പിള്‍ സ്റ്റോറിന് പുറത്ത് നിരവധി പേര് ക്യൂ നില്ക്കുന്നതും പരസ്പരം അടിക്കുകയും ഇടിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചുവന്ന ഷര്‍ട്ട് ധരിച്ച ഒരാളെ യൂണിഫോം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് കാണം. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളെ അയാള്‍ അടിക്കാന്‍ ശ്രമിക്കുന്നതും കാണാം.
വെള്ള ഷര്‍ട്ട് ധരിച്ച മറ്റൊരു ഷോപ്പര്‍ ഗാര്‍ഡിനോട് വിവരം അന്വേഷിക്കുന്നതും കാണാം. പിന്നീട് കറുപ്പും വെളുപ്പും ഷര്‍ട്ട് ധരിച്ച രണ്ടാമത്തെ അക്രമിയെ ആള്‍ക്കൂട്ടത്തില്‍ നിന്ന് വലിച്ചിഴച്ച് തള്ളിയിടുന്നത് കാണാം. ഇത്തവണ അയാളെ ആള്‍ക്കൂട്ടത്തില്‍ നിന്ന് വലിച്ചിഴച്ച് തള്ളിയിടുന്നുണ്ട് ഗാര്‍ഡ്. ഡല്‍ഹിയിലും സ്റ്റോറുകള്‍ക്ക് പുറത്ത് വലിയ ജനക്കൂട്ടമുണ്ടായിരുന്നു.