രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉയർത്തേ​ണ്ടതില്ല: മോഹൻ ഭാഗവത്

news image
Dec 20, 2024, 5:03 am GMT+0000 payyolionline.in

ന്യൂഡൽഹി> അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായതോടെ, സമാനമായ തർക്കങ്ങൾ ഉയർത്തികൊണ്ടുവരുന്നതിനെതിരെ വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉയർത്തേ​ണ്ടെന്നും ഇത്തരമൊരു ട്രെൻഡ് അംഗീകരിക്കാനാവില്ലെന്നും ഭാഗവത് പറഞ്ഞു. ഉത്തർപ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീർ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന.

‘മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകളിൽ നിന്ന് ഭാരതീയർ പാഠം പഠിക്കുകയും ലോകത്തിന് മുന്നിൽ രാജ്യത്തെ മാതൃകയാക്കാൻ ശ്രമിക്കുകയും വേണം. രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമായിരുന്നു. എന്നാൽ മറ്റ് പലയിടങ്ങളിലും പുതിയ പ്രശ്‌നങ്ങൾ ഉന്നയിച്ച് വിദ്വേഷമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല’- മോഹൻ ഭാഗവത് പറഞ്ഞു. വിശ്വ ഗുരു ഭാരത് എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി പൂനയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe