റബറിന് 300 രൂപ തറവിലയാക്കണം; സിപിഎം കർഷകസംഘടന പ്രക്ഷോഭത്തിന്

news image
Jun 2, 2023, 11:28 am GMT+0000 payyolionline.in

കോഴിക്കോട് : റബർ വിലയിൽ തലശേരി ബിഷപ്പ് ബിജെപി നേതൃത്വത്തോട് ഉന്നയിച്ച ആവശ്യം ഏറ്റെടുത്ത് സിപിഎം. റബ്ബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഎം പ്രക്ഷോഭത്തിലേക്ക്. പാർട്ടിയുടെ കർഷക സംഘടനയായ കേരള കർഷക സംഘമാണ് ഈ ആവശ്യവുമായി പ്രതിഷേധത്തിന് ഇറങ്ങുന്നത്. ജൂൺ 6 ന് താമരശ്ശേരിയിൽ സമരസായാഹ്നം സംഘടിപ്പിക്കുമെന്ന് കേരള കർഷകസംഘം അറിയിച്ചു.

നേരത്തെ ക്രൈസ്തവ സഭകൾ ഉന്നയിച്ച അതേ ആവശ്യമാണ് സിപിഎം ഏറ്റെടുക്കുന്നത്. റബ്ബറിന് 300 രൂപ വില നിശ്ചയിച്ചാൽ ബിജെപിക്ക് ഒരു എംപിയെ നൽകാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ‘വോട്ടിന് നോട്ടെന്ന’തിന് സമാനമായ പരാമർശമാണെന്നാരോപിച്ച്  സിപിഎം രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ട വേളയിൽ ഇതേ ആവശ്യവുമായി സിപിഎം തെരുവിലിറങ്ങുകയാണ്. റബർ കർഷകർക്ക് വേണ്ടിയുള്ള സഭാ നിലപാട് ഈ സമരത്തിന് ഒരു ഘടകം തന്നെയാണെന്ന് പ്രതികരിച്ച സിപിഎം നേതാവ് ജോർജ് എം തോമസ്,  എന്നാൽ സഭ ആസ്ഥാനത്ത് പോയി കൈ കൂപ്പാൻ ഇല്ലെന്നും വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe