റിട്ട. അധ്യാപകൻ കരുണൻ മാസ്റ്റർ അന്തരിച്ചു

news image
Mar 23, 2026, 4:45 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് കുറ്റിയിൽ പീടികയിൽ കൊല്ലാണ്ടിയിൽ കരുണൻ മാസ്റ്റർ (88) അന്തരിച്ചു. പയ്യോളി ഗവ. ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനാണ്. പരേതയായ പത്മാവതിയാണ് ഭാര്യ. മക്കൾ: സന്ധ്യ (ഐ.സി.ഡി.എസ് സൂപ്പർവൈസർ, വടകര), മൃദുല (കൊല്ലാണ്ടി ഫ്ലോർ മിൽ), യമുന (മാനേജർ, കെ.എസ്.എഫ്.ഇ ഓർക്കാട്ടേരി).

മരുമക്കൾ: പി.കെ. രവി (റിട്ട. സബ് രജിസ്ട്രാർ, പയ്യോളി), രാജീവൻ (വടകര), ദേവദാസൻ (റിട്ട. ആരോഗ്യ വകുപ്പ്). പരേതയായ ഭാരതി ഏക സഹോദരിയാണ്. സംസ്കാരം ഇന്ന് (തിങ്കൾ) വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe