റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; മുന്നറിയിപ്പുമായി ആർപിഎഫ്

news image
Jan 25, 2026, 5:31 am GMT+0000 payyolionline.in

തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന് നേരെ അട്ടിമറി നീക്കങ്ങൾ ഉണ്ടായേക്കാമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് മുന്നറിയിപ്പ് നൽകിയത്ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതിലൂടെ അനിഷ്ട സംഭവങ്ങൾ തടയാനാണ് റെയിൽവേ സുരക്ഷാ വിഭാഗം ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചുകൊണ്ട് അതീവ ജാഗ്രത പാലിക്കാൻ റെയിൽവേ ജീവനക്കാർക്ക് നിർദേശം നൽകിക്കഴിഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe