റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ; ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം, സ്ഥലത്ത് പരിശോധന

news image
Jul 22, 2025, 2:16 pm GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മായന്നൂ൪ മേൽപാലത്തിന് സമീപം അഞ്ചിടങ്ങളിൽ നിന്നാണ് ക്ലിപ്പുകൾ കണ്ടെത്തിയത്. പാലക്കാട് ഭാഗത്തേക്ക് കടന്നുപോയ മെമുവിലെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. പിന്നീടു നടത്തിയ പരിശോധയിലാണ് പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പുകൾ കണ്ടെത്തിയത്. ഉറപ്പുള്ള ഇരുമ്പായതിനാൽ അപകടസാധ്യതയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ആ൪പിഎഫും ഒറ്റപ്പാലം പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജനമായ സ്ഥലത്തായതിനാൽ പൊലീസിന് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe