മാനന്തവാടി : കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കു പോയ സ്വകാര്യ ബസും ലോറിയും കർണാടകയിലെ ഹുൻസൂരിൽ കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. ബസ് ഡ്രൈവർ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു, ക്ലീനർ പ്രിയേഷ് എന്നിവരാണ് മരിച്ചത്. ഹുൻസൂരിലെ ജാദഗന്ന കൊപ്പാലുവിൽ ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടം. മൈസൂരുവിൽ നിന്ന് ഹുൻസൂരിലേക്ക് സിമന്റുമായി പോയ ലോറിയിൽ ഇടിച്ചാണ് അപകടം.കാറ്റിലും മഴയിലും റോഡിൽ വീണുകിടന്ന മരം ഒഴിവാക്കാൻ ബസ് വെട്ടിത്തിരിച്ചപ്പോൾ എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണു വിവരം. ലോറി ഡ്രൈവറുടെ കാലിനു ഗുരുതര പരുക്കുണ്ട്. ബസ്സിലെ നിരവധി യാത്രക്കാർക്കും പരുക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. പൊലീസ് വാഹനത്തിലാണു പരുക്കേറ്റവരെ മൈസൂരുവിലും ഹുൻസൂരിലുമുള്ള ആശുപത്രികളിലേക്കു മാറ്റിയത്. എഎസ്പി നാഗേഷിന്റെയും സർക്കിൾ ഇൻസ്പെക്ടർ മുനിയപ്പയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
റോഡിൽ വീണ മരം ഒഴിവാക്കാൻ വെട്ടിച്ച ബസ് ലോറിയിൽ ഇടിച്ചു; ഹുൻസൂരിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം

Oct 10, 2025, 9:43 am GMT+0000
payyolionline.in
ഇനി ഫോൺ പോക്കറ്റിൽ നിന്ന് എടുക്കുകയേ വേണ്ട; നോട്ടത്തിലൂടെയും സംസാരത്തിലൂടെയും ..
റിലയൻസ് ജിയോ കുടുംബശ്രീയുമായി കൈകോർക്കുന്നു,ധാരണാ പത്രം ഒപ്പുവച്ചു,10000 വനിത ..