‘ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനം’; പ്രതികരണവുമായി ഡബ്ല്യുസിസി

news image
Sep 1, 2024, 11:41 am GMT+0000 payyolionline.in

കൊച്ചി: മലയാള സിനിമാ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി. മാറ്റങ്ങൾ അനിവാര്യമാണെന്ന് ഡബ്ല്യുസിസി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ മൗനം വെടിയാൻ തീരുമാനിച്ചു. തൊഴിലിടത്തെ ചൂഷണങ്ങൾ തിരിച്ചറിഞ്ഞു അടയാളപ്പെടുത്താനും സ്ത്രീകൾ മുന്നോട്ട് വന്നു. ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സർക്കാരും സംഘടനകളും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. സിനിമ വ്യവസായത്തെ ഒരുമിച്ച് പുനർനിർമിക്കാമെന്നും ഡബ്ലൂസിസി കൂട്ടിച്ചേർത്തു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ കാര്യങ്ങളും വസ്തുതാപരമായി ശരിയല്ലെന്ന് സംവിധായന്‍ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. സിനിമ മേഖല പവിത്രമായതാണെന്ന മിഥ്യാബോധം ഫെഫ്കയ്ക്കില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണം എന്നാണ് ഫെഫ്കയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാള സിനിമ ലോക്കേഷനിലെ കാരവാനില്‍ ഒളിക്യാമറ ഉണ്ടെന്ന നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലില്‍ ഇനിയും വ്യക്തത വരാനുണ്ട്. കേട്ടറിവ് പോലും ഇല്ലാത്ത കാര്യങ്ങളാണ് രാധിക പറഞ്ഞത്. അന്വേഷണവുമായി രാധിക സഹകരിക്കണമെന്നും ഏത് ലൊക്കേഷനിലാണ് സംഭവം നടന്നതെന്ന് വെളിനടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലില്‍ ഇനിയും വ്യക്തത വരാനുണ്ട്. കേട്ടറിവ് പോലും ഇല്ലാത്ത കാര്യങ്ങളാണ് രാധിക പറഞ്ഞത്. അന്വേഷണവുമായി രാധിക സഹകരിക്കണമെന്നും ഏത് ലൊക്കേഷനിലാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്തണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

അമ്മ സംഘടനയില്‍ നിന്ന് രാജി വെച്ച മോഹൻലാലിനെ പിന്തുണച്ചും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. രാജിയുടെ സത്യസന്ധതയെ അംഗീകരിക്കണം. പൊതുസമൂഹവും മാധ്യമങ്ങളും പ്രതീക്ഷിക്കും വിധം ഇടപെടാൻ കഴിയാത്തത് കൊണ്ടാണ് ലാൽ രാജിവച്ചത്. അത് അദ്ദേഹത്തിൻ്റെ സ്വഭാവത്തിൻ്റെ ഭാഗമാണെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe