ആലപ്പുഴ: ക്രിസ്മസിനോട് അനുബന്ധിച്ചുള്ള പൊതുഅവധി ദിവസങ്ങളില്‍ കുട്ടികള്‍ അടക്കമുള്ള വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മതിയായ സുരക്ഷാമാനദണ്ഡൾ ബോട്ടുകൾ പാലിക്കണമെന്ന് തുറമുഖ ഓഫീസര്‍ അറിയിച്ചു.
സാധുവായ രജിസ്‌ട്രേഷന്‍, സര്‍വേ, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളും മറ്റു നിയമാനുസൃത രേഖകളും കൂടാതെ ബോട്ട് സര്‍വീസ് നടത്താന്‍ പാടില്ല. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടെന്ന് ബോട്ട് ജീവനക്കാരും ബോട്ടുടമയും കര്‍ശനമായി ഉറപ്പുവരുത്തണമെന്നും അറിയിച്ചു.