പൂർവ്വവിദ്യാർത്ഥി ജസ്റ്റിസ് വിആർ കൃഷ്ണയ്യർ സ്മരണാർത്ഥം കോതമംഗലം ജിഎൽപി സ്കൂളിൽ ലൈബ്രറി & റീഡിംഗ് റൂം

news image
Sep 16, 2025, 9:11 am GMT+0000 payyolionline.in

കൊയിലാണ്ടി : കോതമംഗലം ജിഎൽപി സ്കൂളിലേയും, കോതമംഗലം പ്രദേശത്തെ വിദ്യാർത്ഥികളെയും പഠനത്തിൽ സഹായിക്കുന്നതിനും ,മിടുക്കരായ വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനും വേണ്ടി 45വർഷം മുമ്പ് രൂപീകരിച്ച കോതമംഗലം പ്യുവർ പ്യൂപ്പിൾസ് ഏയ്ഡ് സൊസൈറ്റി സ്പോൺസ്ർ ചെയ്ത കോതമംഗലം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ബഹു: വടകര പാർലമെൻ്റ് മെമ്പർ ഷാഫി പറമ്പിൽ ഉത്ഘാടനം ചെയ്തു. ബഹു:കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാകിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വിദ്യഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതം പറഞ്ഞു.

KPPAS പ്രസിഡണ്ട് അഡ്വ: കെ.ബി ജയകുമാർ അധ്യായന വർഷത്തിൽ നാലാം ക്ലാസിലെ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അർണവ് കൃഷ്ണ എസ്.ജെക്ക് വി.വി. രാമയ്യർ സ്മാരക കാഷ് അവാർഡ് വിതരണം ചെയ്തു. KPPAS സെക്രട്ടെറി കെ.കെ ദാമോദരൻ ആമുഖഭാഷണം നടത്തി. വാർഡ് കൗസിലർ എം ദൃശ്യ, പിടിഎ പ്രസിഡണ്ട് പി കെ സുരേഷ് ബാബു എന്നിവർ ആശംസ പ്രസംഗം നടത്തി. HM പി.പ്രമോദ് കുമാർ നന്ദി രേഖപ്പെടുത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe