പത്തനംതിട്ട: നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ സിനിമയ്ക്ക് പുറത്ത് നിയമ നടപടിയുമായി മുന്നോട്ടില്ലെന്ന് നടി വിന്‍സി അലോഷ്യസ്. സിനിമയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നാണ് തന്റെ നിലപാട്. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്രമാണ് മന്ത്രിയോട് പറഞ്ഞത്. ഫിലിം ചേംബറിനും സിനിമയുടെ ഇന്റേണൽ കംപ്ലയിന്റ് അതോറിറ്റിക്കും നല്കിയ പരാതി പിന്‍വലിക്കില്ലെന്നും അതുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കിസിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമപരമായി പരാതി നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നാണ് വിന്‍സി അലോഷ്യസ് വ്യക്തമാക്കുന്നത്. സിനിമ മേഖലയില്‍ മാറ്റം ഉണ്ടാകണമെന്നും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുത് എന്നുമാണ് തന്റെ ആവശ്യം. അതിന് വേണ്ടിയാണ് ഫിലിം ചേംബറിനും സിനിമയുടെ ഇന്റേണൽ കംപ്ലയിന്റ് അതോറിറ്റിയിലും പരാതി നല്‍കിയത്. പരാതിയുമായി ബന്ധപ്പെട്ട് ഇന്ന് സിനിമയിലെ ആഭ്യന്തര സമിതിക്ക് മുൻപാകെ ഹാജരാക്കുമെന്നും നടി അറിയിച്ചു. തൻ്റെ പരാതി ആഭ്യന്തര സമിതി പരിശോധിച്ച് നടപടിയുണ്ടാവും എന്നാണ് കരുതുന്നത്. താന്‍ പരാതി പിൻവലിക്കില്ലെന്നും ഉറച്ചു നിൽക്കുമെന്നും പറഞ്ഞ വിന്‍സി സിനിമയ്ക്ക് പുറത്ത് പരാതി നല്‍കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.തന്റെ പരാതി ചോർന്നത് സജി നന്ത്യാട്ട് വഴി ആണെന്ന് സംശയിച്ചു. കുറ്റപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചു. മാല പാർവതി പറഞ്ഞ പ്രതികരണത്തില്‍ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.
- Home
- Latest News
- ലോക്കേഷനിലെ ദുരനുഭവം: സിനിമയ്ക്ക് പുറത്ത് നിയമ നടപടിക്കില്ല; അന്വേഷണത്തോട് സഹകരിക്കുമെന്നും വിന്‍സി അലോഷ്യസ്
ലോക്കേഷനിലെ ദുരനുഭവം: സിനിമയ്ക്ക് പുറത്ത് നിയമ നടപടിക്കില്ല; അന്വേഷണത്തോട് സഹകരിക്കുമെന്നും വിന്‍സി അലോഷ്യസ്
Share the news :

Apr 21, 2025, 7:19 am GMT+0000
payyolionline.in
സ്കൂൾ ഫീസ് വർധനക്കെതിരെ നടപടി -ബാലാവകാശ കമീഷൻ
കണ്ണിൽ മുളക് പൊടിയെറിഞ്ഞു, കൈകൾ കെട്ടിയിട്ടു, അതിനു ശേഷം കുത്തി മലർത്തി; കർണാ ..
Related storeis
കാത്തിരിപ്പിന് വിരാമം; കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ...
Jul 5, 2025, 4:10 pm GMT+0000
ആശങ്ക ഒഴിഞ്ഞിട്ടില്ല, ജപ്പാനിൽ അഗ്നിപര്‍വ്വത സ്ഫോടനവും തുടര്‍ ഭൂചലന...
Jul 5, 2025, 4:02 pm GMT+0000
പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു
Jul 5, 2025, 3:16 pm GMT+0000
ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു
Jul 5, 2025, 2:14 pm GMT+0000
അടുത്ത സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Jul 5, 2025, 1:11 pm GMT+0000
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സർക്കാർ
Jul 5, 2025, 12:56 pm GMT+0000
More from this section
കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
Jul 5, 2025, 10:41 am GMT+0000
ചെന്നൈയില്‍ ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26കാരന് ഭക്ഷ്യവിഷബാധയേറ്റ്...
Jul 5, 2025, 9:57 am GMT+0000
ഈ 5 ജില്ലക്കാര്‍ ശ്രദ്ധിക്കുക ! സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മു...
Jul 5, 2025, 9:29 am GMT+0000
അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ച...
Jul 5, 2025, 8:44 am GMT+0000
തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകം; ഭർത്താവ്...
Jul 5, 2025, 8:31 am GMT+0000
സംസ്ഥാനത്ത് 22 മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്
Jul 5, 2025, 8:29 am GMT+0000
സംസ്ഥാനം നിപ ജാഗ്രതയിൽ, കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ല
Jul 5, 2025, 7:28 am GMT+0000
നിപ ബാധിച്ച 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
Jul 5, 2025, 6:54 am GMT+0000
നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം; സം...
Jul 5, 2025, 6:49 am GMT+0000
ഉപരാഷ്ട്രപതിയുടെ ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന...
Jul 5, 2025, 6:10 am GMT+0000
കോഴിക്കോട് കൂടരഞ്ഞിയിലെ 39 വർഷം പഴക്കമുള്ള കൊലപാതകം: മറ്റൊരു കൊല ...
Jul 5, 2025, 5:40 am GMT+0000
കുറ്റ്യാടിയിൽ രാസലഹരി നല്കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍...
Jul 5, 2025, 5:38 am GMT+0000
ഡി.കെ. ശിവകുമാറിനെതിരായ അപകീർത്തി കേസിൽ സ്റ്റേ
Jul 5, 2025, 4:52 am GMT+0000
പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയത് 19 വർഷം, മുക്കുപണ്ടം പണയംവെച്...
Jul 5, 2025, 4:48 am GMT+0000
ഡാർക്ക് വെബ് വഴി മയക്കുമരുന്ന് കടത്ത്: പ്രതികളുടെ സ്വത്ത് വകകൾ കണ്...
Jul 5, 2025, 4:22 am GMT+0000