ലോഗ് ഔട്ട് ചെയ്യാൻ മറന്നാൽ പണിയാകും, വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

news image
Nov 23, 2026, 1:08 pm GMT+0000 payyolionline.in

ദില്ലി: കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം. വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും, ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്നുമാണ് നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് ഇത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ച ശേഷം വെറുതെ ബ്രൗസർ ടാബ് ക്ലോസ് ചെയ്യുകയാണ് സാധാരണയായി പലരും ചെയ്യുന്നത്. എന്നാൽ ഇങ്ങനെ ചെയ്തതുകൊണ്ട് മാത്രം അക്കൗണ്ട് ലോഗ് ഔട്ട് ആകില്ലെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പിന്നീട് ഇതേ കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്കോ, സൈബർ തട്ടിപ്പുകാർക്കോ ഈ അക്കൗണ്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കും. ഇതിലൂടെ ഉപയോക്താവിന്റെ സ്വകാര്യ ചാറ്റുകൾ വായിക്കാനും, കോൺടാക്റ്റ് വിവരങ്ങൾ ചോർത്താനും, ഉപയോക്താവിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ട്.

ഓഫീസ് കമ്പ്യൂട്ടറുകൾ, നെറ്റ് കഫേകൾ, മറ്റുള്ളവരുമായി പങ്കിടുന്ന സിസ്റ്റങ്ങൾ എന്നിവയിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിർദേശം. അത്യവശ്യഘട്ടങ്ങളിൽ ഇത്തരം സിസ്റ്റങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ ബ്രൗസറിലെ ‘ഇൻകോഗ്നിറ്റോ’ മോഡ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. കൂടാതെ, ബാങ്ക് വിവരങ്ങളോ ഔദ്യോഗിക രേഖകളോ പോലുള്ള രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ വാട്‌സ്ആപ്പ് വെബ് വഴി കൈമാറുന്നതും ഒഴിവാക്കണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe