വടകര: വടകര നിയോജക മണ്ഡലം യു.ഡി.എഫ് – ആർ.എം.പി.ഐ ജനകീയ മുന്നണി സ്ഥാനാർത്ഥി കെ.കെ. രമ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ആർ.ഡി.ഒ കെ. അജീഷ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
അഞ്ചുവിളക്ക് ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ മാല ചാർത്തിയ ശേഷമാണ് സ്ഥാനാർത്ഥി പത്രിക നൽകാനെത്തിയത്. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് കെ.കെ. രമ ആർ.ഡി.ഒ ഓഫീസിലെത്തിയത്. മുന്നണി നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ, എൻ. വേണു, എൻ.പി. അബ്ദുള്ള ഹാജി, ഒ.കെ. കുഞ്ഞബ്ദുള്ള, പ്രദീപ് ചോമ്പാല, എം.സി. വടകര, ബാബു ഒഞ്ചിയം എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
പത്രികാ സമർപ്പണത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് പുറന്തോടത്ത് സുകുമാരൻ, പി.പി. ജാഫർ, സതീശൻ കുരിയാടി, പറമ്പത്ത് പ്രഭാകരൻ, വി.കെ. പ്രേമൻ, കെ.പി. കരുണൻ, ടി.പി. മിനിക, പി.എസ്. രഞ്ജിത്ത് കുമാർ, എം.വി. അബ്ദുൾ കരീം, വി.കെ. അബ്ദുൾ അസീസ്, കുളങ്ങര ചന്ദ്രൻ, പി. ബാബുരാജ്, അഫ്നാസ് ചോറോട്, സി.കെ. ഹരിദാസ്, അഡ്വ. പി.ടി.കെ. നജ്മൽ, ശുഹൈബ് കുന്നത്ത്, യു.എ. റഹീം, ശ്രീജിത്ത് ഒഞ്ചിയം, രഞ്ജിത്ത് കണ്ണോത്ത് എന്നിവർ നേതൃത്വം നൽകി. വടകരയിൽ ജനകീയ മുന്നണിയുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു സ്ഥാനാർത്ഥിയുടെ പത്രികാ സമർപ്പണ വേളയിലെ ജനപങ്കാളിത്തം.
