വടകര∙ കലുങ്ക് കുഴിയിൽ വീണു മരിച്ച മൂസയുടെ പോസ്റ്റ്മോർട്ടം ഇന്ന്. ഞായറാഴ്ച രാത്രി 11.30ന് കണ്ടെടുത്ത മൃതദേഹം ഏറെ വൈകാതെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു.ഇന്നലെ രാവിലെ ഇൻക്വസ്റ്റും എഫ്ഐആറും പുർത്തിയാക്കിയ ശേഷമാണ് ഫൊറൻസിക് പരിശോധന വേണമെന്നും മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറയുന്നത്. അപ്പോൾ സമയം 3 മണിയായി. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ പോസ്റ്റ്മോർട്ടത്തിന്റെ സമയം കഴിഞ്ഞു. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടം നടത്തും. ഉച്ചയ്ക്ക് ശേഷം കബറടക്കം നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു.
