വടകരയിൽ കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിനെ കടലിൽ കാണാതായി

news image
Dec 23, 2025, 4:16 pm GMT+0000 payyolionline.in

വടകര: കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിനെ കടലിൽ കാണാതായി. കുരിയാടി ആവിക്കൽ ഉപ്പാലക്കൽ കൂട്ടിൽ വിദുൽ പ്രസാദ് (27)നെയാണ് കാണാതായത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം.

രണ്ട് സുഹൃത്തുക്കളോടൊപ്പം കല്ലുമ്മക്കായ പറിച്ച് തിരികെ മടങ്ങുന്നതിനിടയിലാണ് അപകടം. പറിച്ചെടുത്ത കല്ലുമ്മക്കായയുമായി നീന്തുന്നതിനിടയിൽ യുവാവ് മുങ്ങി പോവുകയായിരുന്നു. സുഹൃത്തുക്കൾ കരയിലെത്തിയപ്പോഴാണ് വിദുൽ പ്രസാദിനെ കാണാതായതറിയുന്നത്.

തുടർന്ന് മൽസ്യത്തൊഴിലാളികളും നാട്ടുകാരും കോസ്റ്റൽ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. രാത്രി വൈകിയും മുങ്ങൾ വിദ​ഗ്ധരുടെ സഹായത്തോടെ തെരച്ചിൽ തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe