വടകരയിൽ കെ.കെ രമ തന്നെ; യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് ആർഎംപിഐ

news image
Mar 18, 2026, 12:11 pm GMT+0000 payyolionline.in

വടകര: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ.കെ രമ തന്നെ ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കും. യുഡിഎഫ് പിന്തുണയോടെയാണ് കെ.കെ രമ ജനവിധി തേടുകയെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു ഔദ്യോഗികമായി അറിയിച്ചു. കേരളത്തിലുടനീളം യുഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് പാർട്ടിയുടെ തീരുമാനമെന്നും, സിപിഎമ്മിന്റെയും ബിജെപിയുടെയും പരാജയം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ഭരണകക്ഷിയായ സിപിഎം നിലവിൽ വലിയ ആഭ്യന്തര പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുകയാണെന്നും ഗതികെട്ട അവസ്ഥയിലാണ് അവർ മുന്നോട്ട് പോകുന്നതെന്നും എൻ. വേണു വിമർശിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ പോലും ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. ആർഎംപിഐ മുൻപ് ഉന്നയിച്ച കാര്യങ്ങൾ ശരിവെക്കുന്ന തരത്തിലാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെന്നും സ്ഥാനാർത്ഥിത്വ പ്രഖ്യാപന വേളയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe