വടകരയിൽ യു.ഡി.എഫ് – ആർ.എം.പി.ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു; ഉദ്ഘാടനം ഡോ. എം.കെ മുനീർ നിർവ്വഹിച്ചു

news image
Mar 25, 2026, 4:45 am GMT+0000 payyolionline.in

വടകര: വടകര നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് പിന്തുണയുള്ള ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വടകര അടക്കാത്തെരു കോഫി ഹൗസിന് പിൻവശം സജ്ജീകരിച്ച ഓഫീസ് ഡോ. എം.കെ മുനീർ ആണ് ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ.കെ രമ, എം.സി വടകര, പി.പി. ജാഫർ, എൻ. വേണു, കുളങ്ങര ചന്ദ്രൻ, അഡ്വ. ഐ. മൂസ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കാണുന്നതിനും പ്രചാരണം ശക്തമാക്കുന്നതിനുമുള്ള വിപുലമായ പദ്ധതികൾക്ക് കമ്മിറ്റി രൂപം നൽകി. യു.ഡി.എഫ്, ആർ.എം.പി.ഐ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe