വടകരയിൽ 10-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

news image
Oct 5, 2026, 5:26 am GMT+0000 payyolionline.in

വടകര: കടയിൽ സാധനം വാങ്ങാനെത്തിയ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ. മയ്യന്നൂർ തട്ടാറുത്തുമീത്തൽ സ്വദേശി നാസറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

വീടിനോട് ചേർന്ന് പലവ്യഞ്ജനക്കട നടത്തിവരികയായിരുന്നു പ്രതി. കടയിൽ സാധനങ്ങൾ വാങ്ങാനായെത്തിയ പെൺകുട്ടിയെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe