വടകരയിൽ 270 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ- വീഡിയോ

news image
Sep 27, 2025, 11:45 am GMT+0000 payyolionline.in

വടകര: വടകര എക്സൈസ് സർക്കിൾ ഓഫീസും വടകര ആർപിഎഫ് സംയുക്തമായി നടത്തിയ പരിശോധനയിൽ വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് 270 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ഹസീബുൾ തരഫ്ദറിനെയാണ് (25) അറസ്റ്റ് ചെയ്തത് . പാർട്ടിയിൽ എക്സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എം അനുശ്രീ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കുൽ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് മാരായ  കെ പി സായിദാസ്, കെ. ഷിരാജ് , സിവിൽ എക്സൈസ് ഓഫീസർമാരായ ഇ എം മുസ്ബിൻ, സി വി സന്ദീപ് , എ പി ഷിജിൻ  എന്നിവർ പങ്കെടുത്തു.

പ്രതി ഹസീബുൾ തരഫ്ദർ

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe