വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ ഫുട്ബോളാരവം സംഘടിപ്പിച്ചു

news image
Jun 11, 2026, 3:32 am GMT+0000 payyolionline.in

പയ്യോളി: ലോകകപ്പ് ഫുട്ബോളിന് വരവേൽപ്പ് നൽകിക്കൊണ്ട് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ ഫുട്ബോളാരവം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളെ പരിചയപ്പെടൽ, പ്രവചന മത്സരം, ഷൂട്ടൗട്ട് എന്നിവയും നടന്നു.

സ്‌കൂൾ പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ആദ്യ പ്രവചനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്‌ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി, പി. നൂറുൽ ഫിദ, വി.പി. സരിത, പി. സിന്ധു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe