വയനാട് ദുരന്തം: 12 പുതിയ ക്ലാസ് മുറികളുടെ നിർമാണം പൂർത്തിയായി

news image
Sep 4, 2024, 5:42 am GMT+0000 payyolionline.in

വയനാട്: വയനാട് ദുരന്തത്തിൽ വിദ്യാഭ്യാസ സൗകര്യം നഷ്ടപ്പെട്ട വെള്ളാർമല സ്കൂളിലെയും, മുണ്ടക്കൈ സ്കൂളിലെയും 650 ഓളം വരുന്ന വിദ്യാർഥികളെ മേപ്പാടി ഗവൺമെന്‍റ് ഹൈസ്കൂളിലേക്ക് പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായി 12 പുതിയ ക്ലാസ് മുറികൾ നിർമ്മിച്ചു നൽകുന്നു. കോൺട്രാക്ടർമാരുടെയും, ബിൽഡർമാരുടെയും അഖിലേന്ത്യാ സംഘടനയായ ‘ബിൽഡേഴ്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ’യാണ് ക്ലാസ് റൂമുകൾ നിർമ്മിച്ചു നൽകുന്നത്.

ഇതിന്‍റെ ശിലാസ്ഥാപന കർമ്മം വിദ്യഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ ഒ.ആർ കേളു, എ.കെ ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച മേപ്പാടി സ്കൂളിൽ വെച്ചാണ് നടന്നത്. ബിൽഡേഴ്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡൻ്റ് ശിവകുമാർ, സ്റ്റേറ്റ് ചെയർമാൻ സുരേഷ് പൊറ്റെക്കാട്ട്, സ്റ്റേറ്റ് സെക്രട്ടറി മിജോയ്, സ്റ്റേറ്റ് ട്രഷറർ സതീഷ്കുമാർ, കോഴിക്കോട് സെൻ്റർ ചെയർമാൻ സുബൈർ കൊളക്കാടൻ, എം.സി മെമ്പർഖാലിദ് എന്നിവർ പങ്കെടുത്തു.

രണ്ടാം ഘട്ടത്തിൽ 150 ഓളം വിദ്യർഥികൾക്ക് താമസിക്കുവാനായി ഹോസ്റ്റൽ സൗകര്യങ്ങൾ സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് നിർമ്മിച്ചു നൽകാനും തീരുമാനമായിട്ടുണ്ട്. നാല് കോടിയിലധികം ചെലവുവരുന്ന നിർമ്മാണ പ്രവർത്തികൾ സർക്കാർ പറയുന്ന തീതിയിൽ തികച്ചും സൗജന്യമായാണ് ബിൽഡേഴ്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ നിർമ്മിച്ചു നൽകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe