കണ്ണൂർ: കണ്ണൂർ പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വർണമാല കവർന്ന ദമ്പതിമാർ പിടിയിൽ. പയ്യന്നൂർ തായനേരി സ്വദേശി തറമ്മൽ അർജുൻ, ഭാര്യ ഹെലോയ്സ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനി. പെട്ടെന്നാണ് ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും വഴി ചോദിക്കാനെന്ന വ്യാജേന സമീപത്ത് നിർത്തിയത്. പൊടുന്നനെ പിന്നിലിരുന്ന സ്ത്രീ സരോജനിയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻറെ സ്വർണമാല പൊട്ടിച്ചെടുത്തു. ബൈക്ക് നിമിഷ വേഗം കൊണ്ട് സ്ഥലം വിട്ടു. പരാതി കിട്ടിയതോടെ പരിയാരം പൊലീസ് തെരച്ചിൽ തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അർജുനും ഭാര്യ ഹെലോയ്സുമാണെന്ന് തിരിച്ചറിഞ്ഞത്. അർജുനെ പയ്യന്നൂരിൽ നിന്നും ഭാര്യ ഹെലോയ്സിനെ തൃക്കരിപ്പൂരിലെ വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ബാധ്യത തീർക്കുന്നതിനായാണ് കവർച്ച നടത്തിയതെന്ന് ഇവർ പൊലീസിന് മൊഴി നൽകി.
വയോധികയുടെ മാല കവർന്ന ദമ്പതിമാർ പിടിയിൽ; മോഷണം സാമ്പത്തിക ബാധ്യത തീർക്കാനെന്ന് മൊഴി
Sep 26, 2026, 4:38 am GMT+0000
payyolionline.in
28 വരെ കടലാക്രമണത്തിന് സാധ്യത: കേരള തീരത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ തിളങ്ങി വിദർശ വിനോദ്: 50 മീറ്റർ റൈഫിളിൽ രണ്ടാം വെള് ..
