വളപട്ടണത്തെ വീട്ടിൽ നിന്ന് ഒരു കോടിയും 300 പവനും കവർന്ന സംഭവം; അയൽവാസിയായ യുവാവ്‌ പിടിയിൽ

news image
Dec 2, 2024, 2:57 am GMT+0000 payyolionline.in

ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണ​ത്ത് വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യും 300 പ​വ​നും ക​വ​ർ​ന്ന സം​ഭ​വത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. വ്യാപാരിയുടെ വീട്ടിന് സമീപത്തെ കൊച്ചു കൊമ്പൽ വിജേഷ് (30) നെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കവർച്ച ചെയ്ത പണവും ആഭരണങ്ങളും വെൽഡിങ് തൊഴിലാളിയായ വിജേഷിന്റെ വീട്ടിലെ കട്ടിലിനടിയിൽനിന്ന് പൊലീസ് കണ്ടെടുത്ത​ു. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ച് വാങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

കവർച്ച നടന്നതിന് തൊട്ടടുത്ത ദിവസവും പ്രതി ഇതേ വീട്ടിലെത്തിയതു​ൾപ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മോഷണത്തിന് പിന്നിൽ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്ന് സംശയം തുടക്കം മുതൽ ഉണ്ടായിരുന്നു. വീട്ടീന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരൽ അടയാളങ്ങളുമാണ് കേസിൽ നിർണായകമായത്.

വീ​ട്ടി​നു​ള്ളി​ലെ മ​റ്റൊ​ന്നും ന​ശി​പ്പി​ക്കാ​ത്ത​തും അ​ല​മാ​ര​ക​ൾ മാ​ത്രം കൊ​ള്ള​യ​ടി​ച്ച​ സാഹചര്യത്തിലാണ് സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ത്തിയ​ത്. മൂ​ന്നു മോ​ഷ്ടാ​ക്ക​ള്‍ മ​തി​ൽ ചാ​ടി വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

മ​ന്ന സ്വ​ദേ​ശി​യാ​യ അ​രി വ്യാ​പാ​രി അ​ഷ്റ​ഫി​ന്റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഒ​രു കോ​ടി രൂ​പ​യും 1.70 കോ​ടി വി​ല​വ​രു​ന്ന 300 പ​വ​നും ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം പോ​യ​ത്. ന​വം​ബ​ർ 19ന് ​മ​ധു​ര​യി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ അ​ഷ്റ​ഫും കു​ടും​ബ​വും ഞാ​യ​റാ​ഴ്ച രാ​ത്രി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്.

മു​ഖം മ​റ​ച്ച​നി​ല​യി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​ത്. വീ​ട്ടി​ലെ ലോ​ക്ക​റി​ന് മു​ക​ളി​ൽ മ​ര​ത്തി​ന്റെ മ​റ്റൊ​രു അ​റ നി​ർ​മി​ച്ചാ​ണ് സ്വ​ർ​ണ​വും പ​ണ​വും സൂ​ക്ഷി​ച്ച​ത്. താ​ക്കോ​ൽ മ​റ്റൊ​രു അ​ല​മാ​ര​യി​ലും അ​തി​ന്റെ താ​ക്കോ​ൽ വേ​റൊ​രു മു​റി​യി​ലെ അ​ല​മാ​ര​യി​ലു​മാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഈ ​ര​ണ്ട് അ​ല​മാ​ര​ക​ളും തു​റ​ന്നാ​ണ് ലോ​ക്ക​റി​ന്റെ താ​ക്കോ​ൽ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ലോ​ക്ക​റും താ​ക്കോ​ലു​ക​ളും സൂ​ക്ഷി​ച്ച സ്ഥ​ലം കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​യാ​ണ് ക​വ​ർ​ച്ചയെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.

അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ജ​ന​ൽ​ക്ക​മ്പി അ​ട​ര്‍ത്തി​യെ​ടു​ത്താ​ണ് അ​ക​ത്തു ക​യ​റി​യ​ത്. വീ​ടി​ന​ടു​ത്തെ ചെ​റി​യ റോ​ഡി​ലൂ​ടെ മ​ണം​പി​ടി​ച്ച് ഓ​ടി​യ പൊ​ലീ​സ് നാ​യ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് വ​ള​പ​ട്ട​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി നി​ന്നു. പ്രതിയുടെ വീടിനുമുൻപിലും നായ എത്തിയിരുന്നു. വ​ള​പ​ട്ട​ണം ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ചാണ് അന്വേഷണ നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe