വാട്​സ്​ആപ്​ വഴിയും കേസ് വിവരം അറിയിക്കാൻ ഹൈകോടതി

news image
Sep 21, 2025, 1:43 am GMT+0000 payyolionline.in

കൊ​ച്ചി: അ​ഭി​ഭാ​ഷ​ക​രെ​യും ക​ക്ഷി​ക​ളെ​യും കേ​സ് വി​വ​ര​ങ്ങ​ൾ വാട്സ്​​ആ​പ് മു​ഖേ​ന​യും അ​റി​യി​ക്കാ​ൻ ഹൈ​കോ​ട​തി ന​ട​പ​ടി. ഒ​ക്​​ടോ​ബ​ർ ആ​റു​മു​ത​ൽ ഈ ​സേ​വ​നം നി​ല​വി​ൽ​വ​രും. ഇ​ത് വി​വ​ര​ക്കൈ​മാ​റ്റം മാ​ത്ര​മാ​ണെ​ന്നും കോ​ട​തി നോ​ട്ടീ​സു​ക​ൾ​ക്കോ സ​മ​ൻ​സു​ക​ൾ​ക്കോ പ​ക​ര​മാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഹ​ര​ജി​ക​ൾ ഫ​യ​ൽ ചെ​യ്ത​തി​ലെ അ​പാ​ക​ത, കേ​സു​ക​ൾ ലി​സ്റ്റ് ചെ​യ്യു​ന്ന തീ​യ​തി​യും സ​മ​യ​വും ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ത​ൽ​സ്ഥി​തി എ​ന്നി​വ​യാ​കും വാ​ട്‌​സ്​​ആ​പ് മു​ഖേ​ന ല​ഭി​ക്കു​ക. ‘The High Court of Kerala’ എ​ന്ന വേ​രി​ഫൈ​ഡ് ഐ.​ഡി​യി​ലൂ​ടെ മാ​ത്ര​മാ​കും സ​ന്ദേ​ശ​ങ്ങ​ൾ. വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പു​ക​ൾ ഹൈ​കോ​ട​തി വെ​ബ്സൈ​റ്റ് നോ​ക്കി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ അ​റി​യി​ച്ചു.

ഹൈ​കോ​ട​തി കേ​സ് മാ​നേ​ജ്മെ​ന്‍റ്​ സം​വി​ധാ​ന​ത്തി​ൽ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്ത ഫോ​ൺ ന​മ്പ​റി​ൽ വാ​ട്‌​സ്​​ആ​പ്​ സൗ​ക​ര്യ​മി​ല്ലെ​ങ്കി​ൽ ഒ​രു ന​മ്പ​ർ​കൂ​ടി ചേ​ർ​ക്കാ​ൻ ക​ക്ഷി​ക​ൾ​ക്ക് അ​നു​വാ​ദ​മു​ണ്ട്. ഹൈ​കോ​ട​തി അ​ഡ്വ​ക്കേ​റ്റ് പോ​ർ​ട്ട​ൽ​വ​ഴി ന​മ്പ​റു​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നാ​കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe