വാഹനാപകടത്തെ തുടർന്ന് തർക്കം; ബംഗളൂരുവിൽ ഡ്രൈവറെ റോഡിലൂടെ 400 മീറ്ററോളം വലിച്ചിഴച്ചു

news image
Jan 23, 2024, 11:43 am GMT+0000 payyolionline.in

ബംഗളൂരു: വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ ഡ്രൈവറെ ക്യാബ് ഡ്രൈവർ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതായി പൊലീസ് പറഞ്ഞു .ജനുവരി 15 ന് ബംഗളൂരുവിലെ മാരമ്മ ക്ഷേത്ര പരിസരത്താണ് സംഭവം. തർക്കത്തിനിടെ, കാറി​െൻറ ബോണറ്റിൽ കയറി ഇരുന്നു. ഇതിനിടെയാണ്, ഡ്രൈവർ മുനീർ കാർ ഓടിച്ചത്.

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ അശ്വന്ത് മുനീറിന്‍റെ കാറി​െൻറ ബോണറ്റിന് മുകളിൽ കയറുകയായിരുന്നു. തുടർന്ന് മുനീർ കാർ നിർത്താതെ മുന്നോട്ടെടുത്തു . മറ്റു യാത്രക്കാർ ഇടപെട്ടതിനെ തുടർന്നാണ് മുനീർ കാർ നിർത്തിയത്. മുനീറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe