വിക്രമും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്താനുള്ള ശ്രമം തുടരും; ‍സിഗ്നൽ ലഭിച്ചില്ലെന്ന് ഐഎസ്ആർഒ

news image
Sep 22, 2023, 3:35 pm GMT+0000 payyolionline.in

ബെംഗളൂരു∙ ചന്ദ്രയാൻ–3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആർഎ. ലാൻഡറും റോവറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്നും ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചില്ലെന്നും എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക പേജിൽ ഐഎസ്ആർഒ വ്യക്തമാക്കി. ലാൻഡ‍റും റോവറും റീആക്ടിവേറ്റ് ചെയ്യാനുള്ള നടപടി മാറ്റിയതായി സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നീലേഷ് ദേശായി നേരത്തെ അറിയിച്ചിരുന്നു.

ഓഗസ്റ്റ് 23 നു വൈകിട്ട് 6.04 നാണു വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് സെപ്റ്റംബർ 2നു റോവറും 4ന് ലാൻഡറും സ്ലീപിങ് മോഡിലേക്കു മാറിയത്. അടുത്ത സൂര്യോദയത്തിൽ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാൻഡറിന്റെയും റോവറിന്റെയും സോളർ പാനലുകൾ ക്രമീകരിച്ച് സർക്യൂട്ടുകളെല്ലാം സ്ലീപിങ് മോഡിലേക്കു മാറ്റിയിരുന്നു. സൂര്യപ്രകാശം ഇല്ലാതായതോടെ ഏതാണ്ട് മൈനസ് 180 ഡിഗ്രി സെൽഷ്യസെന്ന കൊടുംതണുപ്പിൽ കഴിഞ്ഞ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സൂര്യപ്രകാശം ലഭിക്കുമ്പോൾ 22ന് ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഐഎസ്ആർഒ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe