ചെന്നൈ: തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ടിവികെ തീരുമാനിച്ചു. ടിവികെ നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. അടുത്തയാഴ്ച കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിൽ നടത്താനിരുന്ന പര്യടനാണ് വിജയ് നിര്‍ത്തിവെച്ചത്. വെല്ലൂരും റാണിപേട്ടുമാണ് ഒക്ടോബര്‍ അഞ്ചിന് റാലി തീരുമാനിച്ചിരുന്നത്. ഇത് ഉള്‍പ്പെടെയാണ് നിര്‍ത്തിവെച്ചത്. ഇനി സംസ്ഥാനത്തെ 31 ഇടങ്ങളിലാണ് വിജയ്യുടെ പര്യടനം ബാക്കിയുള്ളത്.തിങ്കളാഴ്ച കോടതി കടുത്ത പരാമർശങ്ങൾ നടത്തുമെന്ന ആശങ്കയിലാണ് ടിവികെ വൃത്തങ്ങൾ. കരൂരിൽ നിന്ന് ഇന്നലെ രാത്രിയോടെ മടങ്ങിയ വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയുമാണ് സഹായധനമായി പ്രഖ്യാപിച്ചത്. സഹായധനം ജീവൻ നഷ്ടമായതിന് പരിഹാരമല്ലെന്നും എല്ലാ സഹായവും ടിവികെ നൽകുമെന്നും വിജയ് എക്സിൽ കുറിച്ചു.
വിജയ്യുടെ അറസ്റ്റ് ഉടനില്ല; സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിലേക്ക്
Share the news :

Sep 28, 2025, 6:41 am GMT+0000
payyolionline.in
ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലാണ് പരിപാടി നടന്നത് , വേറെ എവിടെയെങ്കിലുമാരുന്നെങ് ..
പ്ലാസ്റ്റിക് മുക്ത റെയിൽവേ സ്റ്റേഷൻ എന്ന ലക്ഷ്യവുമായി എൻ എസ് എസ് വോളന്റിയെഴ് ..
Related storeis
മകളുടെ കാമുകനൊപ്പം ഒളിച്ചോടി ജീവിക്കണം, സ്വന്തം വീട്ടിൽ നിന്ന് യുവത...
Sep 12, 2025, 4:24 pm GMT+0000
ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം; ഇന്ത്യക്കാർ...
Jun 24, 2025, 1:09 am GMT+0000
ശവസംസ്കാര ചടങ്ങിനിടെ, മരിച്ച കാമുകിക്ക് സിന്ദൂരം ചാര്‍ത്തി യുവാവ്, ...
Jun 16, 2025, 3:48 pm GMT+0000
എയർടെൽ സേവനങ്ങൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടു; പലർക്കും നെറ്റ്വർക്...
May 14, 2025, 12:59 am GMT+0000
കളത്തിലിറങ്ങി നാവിക സേന; കറാച്ചി തുറമുഖം ആക്രമിച്ച് ഐഎൻഎസ് വിക്രാന്ത്
May 8, 2025, 6:48 pm GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ച...
May 8, 2025, 6:28 pm GMT+0000
More from this section
പാക് മിസൈലുകളും ഡ്രോണുകളും തകർത്ത സൂപ്പർ ഹീറോ; എന്താണ് എസ് 400 സുദർ...
May 8, 2025, 5:48 pm GMT+0000
ഇന്ത്യയുടെ കനത്ത മറുപടി; പാകിസ്താനിലേക്ക് മിസൈല്‍ തൊടുത്തു; പ്രധാന ...
May 8, 2025, 5:30 pm GMT+0000
ദില്ലിയിൽ സര്‍ക്കാര്‍ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രത, എ...
May 8, 2025, 5:23 pm GMT+0000
ദില്ലിയിൽ നിർണായക ചർച്ചകൾ; അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ടു, അടിയന്...
May 8, 2025, 5:14 pm GMT+0000
ജമ്മുവില്‍ പാക് പ്രകോപനം ; ജാഗ്രതാ നിര്‍ദേശം , ധരംശാലയില്‍ ഇപ്പോൾ...
May 8, 2025, 5:01 pm GMT+0000
ഓപ്പറേഷൻ സിന്ദൂർ ; രാജ്യം അതീവ ജാഗ്രതയിൽ, 10 വിമാനത്താവളങ്ങള്‍ അടച്...
May 7, 2025, 2:37 am GMT+0000
ജമ്മു കാശ്മീരിൽ സൈനിക വാഹനം മറിഞ്ഞ് 3 സൈനികർക്ക് ദാരുണാന്ത്യം
May 4, 2025, 10:07 am GMT+0000

ഡൽഹിയില്‍ വൻ തീപിടുത്തം; 2 കുട്ടികള്‍ വെന്തുമരിച്ചു – അഞ്ഞൂറി...
Apr 27, 2025, 12:45 pm GMT+0000

ഉറി ഡാം ഇന്ത്യ തുറന്നുവിട്ടു? പാക്ക് അധീന കശ്മീരിൽ വെള്ളപ്പൊക്കം, വ...
Apr 27, 2025, 3:30 am GMT+0000

പടയൊരുക്കം തുടങ്ങി ഇന്ത്യ; റഫാൽ, സുഖോയ് യുദ്ധ വിമാനങ്ങൾ അതിർത്തിയില...
Apr 25, 2025, 1:25 am GMT+0000