വിനോദസഞ്ചാരികളുടെ വരവ് ജോഷിമഠ് മേഖലയിൽ പാരിസ്ഥിതിക ആഘാതം വർധിപ്പിച്ചുവെന്ന് റിപ്പോർട്ട്

news image
Jan 17, 2023, 1:32 pm GMT+0000 payyolionline.in

ന്യൂഡെൽഹി: വിനോദസഞ്ചാരികളുടെ വരവ് ജോഷിമഠ് മേഖലയിൽ പാരിസ്ഥിതിക ആഘാതം വർധിപ്പിച്ചുവെന്ന് റിപ്പോർട്ട്. ഹിന്ദുകുഷ് ഹിമാലയൻ മേഖലയിലെ ടൂറിസം പദ്ധതിയുടെ അടിസ്ഥാന സൗകര്യം മോശമായിട്ടാണ് ആസൂത്രണം ചെയ്തതെന്നും 2019 ൽ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ ജോഷിമഠ് ദുരന്തം ഹിന്ദുകുഷ് ഹിമാലയൻ (എച്ച്‌.കെ.എച്ച്) മേഖലയിലെ വലിയ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പരിസ്ഥിതി ലോലമായ ഈ പ്രദേശത്തെ തടസമില്ലാത്ത ടൂറിസവും പരിസ്ഥിതിക്ക്മേൽ വലിയ സമ്മർദം ചെലുത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് ഏകദേശം 240 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. 190 കോടി (1.9 ബില്യൺ ) ജനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ പ്രയോജനപ്പെടുന്ന പത്ത് നദീതടങ്ങളുടെ ജന്മസ്ഥലമാണ് ഈ പ്രദേശം.

എച്ച്‌.കെ.എച്ച് മേഖലയിലെ പ്രതിസന്ധി ആ പ്രദേശത്തുള്ളവരെ മാത്രമല്ല, അതിന്റെ വിഭവങ്ങളെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെയും ബാധിക്കും. പരിസ്ഥിതി ലോല പ്രദേശമായ ഈ പ്രദേശത്തെ അനിയന്ത്രിതമായ ടൂറിസം പ്രാദേശിക പരിസ്ഥിതിക്ക് പ്രശ്‌നമുണ്ടാക്കുന്നു. പ്രദേശത്തിന്റെ സ്വാഭാവിക രൂപം നഷ്‌ടപ്പെടുകയും തുടർച്ചയായ വാണിജ്യ പ്രവർത്തനങ്ങളാൽ വികലമാവുകയും ചെയ്യുന്നു. ഇന്ത്യയിൽ ഹിമാലയൻ പ്രദേശത്തിന് 2,500 കിലോമീറ്റർ നീളവും 220-330 കിലോമീറ്റർ വീതിയുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe