ചൊവ്വ ബുധൻ ദിവസങ്ങളിലെ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ അന്വേഷണത്തെ പ്രഖ്യാപിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. നവംബർ മാസത്തിൽ വിമാന കമ്പനികൾ രാജ്യത്താകെ 1200 അധികം സർവീസുകൾ റദ്ദാക്കിയതാണ് വിലയിരുത്തപ്പെടുന്നത്.
ഇൻഡിഗോ മാത്രം 150ലധികം സർവീസുകളാണ് രാജ്യത്ത് റദ്ദാക്കിയത്. ദില്ലിയിൽ നിന്ന് മാത്രം 38 സർവീസുകൾ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ കുറവും സാങ്കേതിക പ്രശ്നങ്ങളുമാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് പ്രാഥമിക വിശദീകരണം.
നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണ്. വിമാനക്കമ്പനിയുമായി ചേർന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ശ്രമമെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ഇൻഡിഗോ അധികൃതരോട് നിന്ന് വിശദാംശങ്ങൾ കൈമാറാനും പ്രതിസന്ധി ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കൂട്ടിച്ചേർത്തു. ഇതിനിടയിൽ അപ്രതീക്ഷിത വെല്ലുവിളികൾ കാരണം സേവങ്ങൾ തടസ്സപ്പെട്ടതിന് ഇൻഡിഗോ തങ്ങളുടെ യാത്രക്കാരോട് ക്ഷമാപണം നടത്തിയിരുന്നു.
