വി​ല്ല​നാ​വാം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളും ; ഉച്ചയ്ക്കുള്ള സൂര്യപ്രകാശം ഒഴിവാക്കണം

news image
Mar 6, 2025, 7:59 am GMT+0000 payyolionline.in

പാ​ല​ക്കാ​ട്: തു​ട​ർ​ച്ച​യാ​യി കൂ​ടു​ത​ൽ സ​മ​യം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ ശ​രീ​ര​ത്തി​ൽ ഏ​ൽ​ക്കു​ന്ന​ത് സൂ​ര്യാ​ത​പ​ത്തി​നും ത്വ​ക്ക് രോ​ഗ​ങ്ങ​ൾ​ക്കും നേ​ത്ര​രോ​ഗ​ങ്ങ​ൾ​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യേ​ക്കാം. അ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം.

പ​ക​ൽ 10 മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് ഉ​യ​ർ​ന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​ത്. ആ​യ​തി​നാ​ൽ ആ ​സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നേ​രം ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക.

പു​റം ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലും മ​റ്റും ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ജ​ല​ഗ​താ​ഗ​ത​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ, ബൈ​ക്ക് യാ​ത്ര​ക്കാ​ർ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, ച​ർ​മ​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, നേ​ത്ര​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, മ​റ്റ് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

പ​ക​ൽ സ​മ​യ​ത്ത് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ തൊ​പ്പി, കു​ട, സ​ൺ​ഗ്ലാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ക. ശ​രീ​രം മു​ഴു​വ​ൻ മ​റ​യു​ന്ന കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും ഉ​ചി​തം. യാ​ത്ര​ക​ളി​ലും മ​റ്റും ഇ​ട​വേ​ള​ക​ളി​ൽ ത​ണ​ലി​ൽ വി​ശ്ര​മി​ക്കാ​ൻ ശ്ര​മി​ക്ക​ണം.

മ​ല​മ്പ്ര​ദേ​ശ​ങ്ങ​ൾ, ഉ​ഷ്ണ​മേ​ഖ​ല പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ പൊ​തു​വേ ത​ന്നെ ആ​ൾ​ട്രാ​വ​യ​ല​റ്റ് (യു​വി) സൂ​ചി​ക ഉ​യ​ർ​ന്ന​താ​യി​രി​ക്കും.

മേ​ഘ​ങ്ങ​ളി​ല്ലാ​ത്ത തെ​ളി​ഞ്ഞ ആ​കാ​ശ​മാ​ണെ​ങ്കി​ലും ഉ​യ​ർ​ന്ന യു​വി സൂ​ചി​ക​യു​ണ്ടാ​വാം. ഇ​തി​നു​പു​റ​മെ ജ​ലാ​ശ​യം, മ​ണ​ൽ തു​ട​ങ്ങി​യ പ്ര​ത​ല​ങ്ങ​ൾ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലും യു​വി സൂ​ചി​ക ഉ​യ​ർ​ന്ന​താ​യി​രി​ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe