വടകര: വില്യാപ്പള്ളി ടൗണിൽ ആർജെഡി നേതാവ് സുരേഷിന് വെട്ടേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്.
സംഭവ സ്ഥലത്തെ ഒരു കടയുടെ സിസിടിവിയിലെ ദൃശ്യങ്ങളാണ് ലഭിച്ചത്. വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി. കെ. സുരേഷിനാണ് വെട്ടേറ്റത്.
പ്രതി ശ്യാംലാൽ സുരേഷിന് നേരെ വരുന്നതും കയ്യിൽ കരുതിയ വടിവാൾ കൊണ്ട് വെട്ടുന്നതും സുരേഷ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.