ഹൈദരാബാദ്: വിവാദ പരാമർശത്തിൽ തെലുങ്ക് നടനും വൈ.എസ്.ആർ കോൺഗ്രസ് നേതാവുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ. ബുധനാഴ്ച രാത്രി 8.45 ഓടെയാണ് ആന്ധ്രാ പൊലീസ് നടനെ അറസ്റ്റ് ചെയ്തത്.
ഒരു പ്രത്യേക സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. പോസാനി കൃഷ്ണയെ യെല്ലാറെഡ്ഡിഗുഡയിലെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഏത് കേസിലാണ് പോസാനി കൃഷ്ണ അറസ്റ്റിലായതെന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ നിരവധി വിവാദ പരാമർശനങ്ങൾ ഇദ്ദേഹം നേരത്തെ നടത്തിയിരുന്നു. ഇത് കൂടാതെ നിരവധി കേസുകൾ ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.