വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകി; പ്രതി അറസ്റ്റിൽ

news image
Oct 9, 2026, 12:30 pm GMT+0000 payyolionline.in

മലപ്പുറം: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകുകയും ചെയ്‌തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കാരകുണ്ട് സ്വദേശി അലി അക്ബർ (36) ആണ് പരപ്പനങ്ങാടി പൊലീസിൻറെ പിടിയിലായത്. വിവാഹബന്ധം വേർപെടുത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച പ്രതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ മകളെ സംരക്ഷിക്കുമെന്നും ഇയാൾ ഉറപ്പ് നൽകിയിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് കേസ്. പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായതായും പിന്നീട് പ്രതി നൽകിയ മരുന്ന് കഴിച്ചതിനെ തുടർന്ന് ഗർഭം അലസിപ്പോയതായും പരാതിയിൽ പറയുന്നു.

സംഭവത്തിൽ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലി അക്ബറിനെ പൊലീസ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe