കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പലതവണ പീഡിപ്പിക്കുകയും വിവാഹം കഴിക്കാതെ കബളിപ്പിച്ച് ഒഴിഞ്ഞുമാറുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. തിരുനെല്ലി തൃശ്ശിലേരി സ്വദേശി കട്ടക്ക്മേപ്പുറം വീട്ടിൽ വിനീത് ജെയിംസിനെ (28)യാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
2022 മുതൽ പല ഹോട്ടലുകളിൽവെച്ച് യുവതിയെ പീഡിപ്പിച്ചതായാണ് കേസ്. പ്രതിയെ തിരുനെല്ലിനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ ജിതേഷ്, എ.എസ്.ഐ സജീവൻ, സീനിയർ സി.പി.ഒമാരായ പ്രസാദ്, നിധീഷ്, രാകേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.