കണ്ണൂർ: സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ യുവതികൾക്ക് വിവാഹ ആവശ്യത്തിനായി നടപ്പാക്കുന്ന വായ്പ പദ്ധതിക്ക് കണ്ണൂർ ജില്ലയിലെ പട്ടിക ജാതി പട്ടിക വർഗ യുവതികളുടെ രക്ഷിതാക്കൾക്ക് അപേക്ഷ ക്ഷണിച്ചു.
പരമാവധി മൂന്നര ലക്ഷം രൂപയാണ് വായ്പ. കുടുംബ വാർഷിക വരുമാനം 7,00,000 ൽ താഴെയുള്ള 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർക്ക് അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും എകെജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 04972 705 036, 9400 068 513.
