വിശാഖപട്ടണത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

news image
Jan 12, 2023, 6:09 am GMT+0000 payyolionline.in

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. നിർത്തിയിട്ട വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്.

ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്നതിന് മുന്നോടിയായി ട്രയൽ റൺ പൂർത്തിയാക്കി വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് മാരിപാലം കോച്ച് മെയിന്റനൻസ് സെന്ററിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ട്രെയിനിന്‍റെ രണ്ട് ജനാലകൾ കല്ലേറിൽ തകർന്നു.

ആക്രമണം നടത്തിയ ആളെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ റെയിൽവേ സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്കന്തരാബാദിനും വിശാഖപട്ടണത്തിനും ഇടയിലാണ് വന്ദേഭാരത് സർവീസ് നടത്തുക. എട്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്രയിൽ വാറങ്കൽ, ഖമ്മം, വിജയവാഡ, രാജമുണ്ട്രി എന്നിവയാണ് സ്റ്റോപ്പുകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe